ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : ചിറയിന്‍കീഴ് കിഴുവില്ലം പഞ്ചായത്തിന്റെ സി.സി.ടി.വി.ശൃംഖല ഉദ്ഘാടനച്ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പരിപാടിക്ക് ശേഷം കാറില്‍ മടങ്ങവേ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സിയുവില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴ് മണിയോടെ അദ്ധ്യക്ഷ പ്രസംഗം നടത്തിയ അദ്ദേഹം ചടങ്ങിന് ശേഷം കാറില്‍ മടങ്ങുമ്പോള്‍ കുറക്കടയില്‍ വച്ച് രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പേഴ്‌സല്‍ അസിസ്റ്റന്റും ഗണ്‍മാനും ചേര്‍ന്നാണ് അദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കുകയാണെന്നും നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.