പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് പല വഴികള്‍

പ്രമേഹം സങ്കീർണമായാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നുണ്ട്. കാഴ്ച നഷ്ടപ്പെടുന്നത്, വൃക്കയുടെ അനാരോഗ്യം നശിക്കുന്നത്, ഉണങ്ങാത്ത വൃണങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ പ്രമേഹം വർദ്ധിക്കുമ്പോൾ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. അധികം മധുരം, കൊഴുപ്പ്, ട്രാൻസ്ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തവിടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വ്യായാമത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോഴാണ് പ്രമേഹം കൈയ്യിൽ നിൽക്കാതെ പോവുന്നത്. അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദിവസവും വ്യായാമം ചെയ്യുന്നത് പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ്.

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം തകര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം വർദ്ധിക്കുമ്പോൾ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്.

പ്രമേഹം ശരീരത്തിൽ കുറഞ്ഞാലും ഉള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Comments are closed.