വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്

ഫേസ്ബുക് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്നത് വ്യാജ അക്കൗണ്ടുകളുടെ വർധനവാണ്. ഒരാൾക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാകാം, എന്നാൽ അവ ഉപയോഗിക്കുന്നതാകട്ടെ വേറെ ചില പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്. ഇത്തരത്തിൽ അക്കൗണ്ട് നിർമിച്ച് മറ്റുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുടെ എണ്ണവും താരതമേന്യ കൂടിവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.

ഇത്തരത്തിൽ നിയമവിരുദ്ധമായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് തടയിടേണ്ടത് അനിവാര്യമാണ്. അതിൻറെ ഭാഗമായി ഫേസ്ബുക് ഇപ്പോൾ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നു.

ഫേസ്ബുക്ക് ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യ്തിട്ടുണ്ട്. 2018-ല്‍ ഇത് 2 ബില്ല്യണ്‍ ആയിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പ്രസ്താവിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

അതേ സമയ 2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ വിവരങ്ങളുടെയും വാര്‍ത്തകളുടെയും ഒരു കൊടുമ്പിരി തന്നെ പ്രതീക്ഷിക്കാം എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ നല്‍കുന്ന പുതിയ വിവരങ്ങൾ. ഇത് മുന്നില്‍ കണ്ടുകൂടിയാണ് ഫേസ്ബുക്ക് ഇപ്പോൾ വ്യാജ അക്കൗണ്ടുകൾ പ്ലാറ്ഫോമുകളിൽ നിന്നും നീക്കം ചെയ്യുവാൻ തുടങ്ങിയത്.

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സമൂഹമാധ്യമമാണ് ഫേസ്ബുക്ക്. മാര്‍ച്ചുവരെയുള്ള ഈ കൊല്ലത്തെ ആരംഭത്തിൽ ഫേസ്ബുക്ക് 2 ബില്ല്യണ്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

അടുത്ത പാദത്തില്‍ ഇത് 1.5 ബില്ല്യണ്‍ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 1.7 ബില്ല്യണ്‍ അക്കൗണ്ടുകളായി. അതേ സമയം ഈ വിഷയത്തില്‍ സിഎന്‍എന്‍ ടെലിവിഷനോട് പ്രതികരിച്ച ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കർബർഗ് ഇത്രയും വലിയ തോതില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു എന്നത്, അത്രയും വലിയ തോതില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും, എങ്ങനെ ഇത്രയും വ്യാജ അക്കൗണ്ടുകള്‍ നീ്ക്കം ചെയ്യപ്പെട്ടു എന്നതില്‍ ഒരു അന്വേഷണം ഉണ്ടാകുമെന്നും മാധ്യമവൃത്തങ്ങളോടായി അദ്ദേഹം അറിയിച്ചു.

ഉപയോക്താക്കള്‍ ഒരു മോശം കണ്ടന്‍റ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ തന്നെ ഞങ്ങളുടെ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കുന്ന രീതി കഴിഞ്ഞ രണ്ട് കൊല്ലമായി ഞങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്നതാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പ്രതികരിച്ചത്.

കമ്പനിയുടെ നയങ്ങൾ ലംഘിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഉള്ളടക്കം സ്വയമേവ നീക്കംചെയ്യാൻ ഈ വർഷം ആദ്യം തന്നെ ഫേസ്ബുക്ക് വിദ്വേഷ സംഭാഷണ അൽഗോരിതം അനുവദിക്കാൻ തുടങ്ങി, റിപ്പോർട്ടിൽ പറയുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 ദശലക്ഷം വിദ്വേഷ സംഭാഷണ ഉള്ളടക്കങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നിന്ന് 60 ശതമാനം വർധന. 7 ദശലക്ഷത്തിൽ 80% ത്തിലധികം ഉപയോക്താക്കൾ ഉള്ളടക്കം കാണുന്നതിനുമുമ്പ് ഫേസ്ബുക്ക് കണ്ടെത്തിയെന്നും കമ്പനി അറിയിച്ചു.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, ഇൻസ്റ്റാഗ്രാം ഡാറ്റാ ഷോ, ഫേസ്ബുക്ക് മയക്കുമരുന്ന് വിൽപ്പനയ്‌ക്കെതിരായ നയങ്ങൾ ലംഘിക്കുന്ന ഏകദേശം 3 ദശലക്ഷം ഉള്ളടക്കങ്ങൾ എടുത്തുമാറ്റി. തോക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട 95,000 ഇൻസ്റ്റാഗ്രാം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്കായി ഈ കമ്പനി പ്രവർത്തിച്ചു.

ഹാനികരമായ ഉള്ളടക്കം കണ്ടെത്താൻ ഫെയ്‌സ്ബുക്കിന്റെ സംവിധാനങ്ങൾ ഇൻസ്റ്റാഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടർമാരുമായുള്ള കോൾ സമയത്ത് ഒരു എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാരിൽ നിന്നും നിരീക്ഷകരിൽ നിന്നും പിരിഞ്ഞുപോകാനുള്ള കോളുകൾ കമ്പനി നേരിട്ടതിനാൽ, അതിന്റെ വലിപ്പവും വിഭവങ്ങളും തെറ്റായ വിവരത്തിനെതിരെ പോരാടുന്നതിനും ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മികച്ച സജ്ജീകരണം നൽകുന്നുവെന്ന് ഫേസ്ബുക്ക് എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി.

Comments are closed.