അനാരോഗ്യത്തെ തുടര്‍ന്ന് ചലച്ചിത്രോത്സവത്തില്‍ എത്താനാകാത്തതിനാല്‍ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അനാരോഗ്യത്തെ തുടര്‍ന്ന് ഡാക്ടര്‍മാര്‍ അമിതാഭ് ബച്ചന് വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ചടങ്ങിനെത്താനാകാത്തതിനാല്‍ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍.

എന്റെ ഇഷ്ടപ്പെട്ട നഗരങ്ങളില്‍ ഒന്നായ കൊല്‍ക്കത്തയിലായിരുന്നു എട്ടിന് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മമത ബാനര്‍ജി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ എനിക്ക് അവിടെ വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ ഒരു പ്രസംഗം തയ്യാറാക്കിയിരുന്നു. അത് അവിടെ പ്രസംഗം വായിക്കാന്‍ നല്ലതാണെന്ന് കരുതി. എന്റെ അസാന്നിദ്ധ്യത്തിന് നിങ്ങള്‍ ക്ഷമിക്കുന്നുമെന്ന് ഞാന്‍ കരുതുന്നു- പ്രസംഗത്തിന് മുന്നോടിയായി അമിതാഭ് ബച്ചന്‍ പറഞ്ഞു.

Comments are closed.