മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷയേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുകയാണ്. മാവോയിസ്റ്റ് കബനീദളം ആക്ഷന്‍ കമ്മിറ്റിയുടെ പേരിലുള്ള ഭീഷണി കത്താണ് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നത്.

പൊതുജനത്തിന്റെ നികുതി പണം വാങ്ങുന്ന അധികാരികള്‍ അവരെ സംരക്ഷിക്കാതെ വകവരുത്തുകയാണ് ചെയ്യുന്നതെന്നും കത്തില്‍ അറിയിച്ചിരുന്നു. ഇന്നലെ രാത്രി പോളിറ്റ് ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുമാണുള്ളത്. കൂടാതെ ബുള്ളറ്റ് പ്രൂഫ് കാറും ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.