അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിനിടെ ടിറ്റെയോട് വായടക്കാന്‍ പറഞ്ഞ് ലിയോണല്‍ മെസ്സി

റിയാദ്: അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിനിടെ ബ്രസീല്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ടിറ്റെ ടച്ച് ലൈനിന് സമീപം നിലയുറപ്പിച്ച ടിറ്റെ റഫറിയോട് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ ഉറക്കെ വിളിച്ചു പറഞ്ഞതാണ് മെസ്സിയെ പ്രകോപിച്ചത്. തുടര്‍ന്ന് കൈ ചുണ്ടില്‍ വെച്ച് ബ്രസീല്‍ പരിശീലകനായ ടിറ്റെയോട് വായടക്കാന്‍ പറയുകയായിരുന്നു.

മെസ്സിക്ക് മഞ്ഞക്കാര്‍ഡ് നല്‍കേണ്ടതായിരുന്നു. ഇക്കാര്യം ഞാന്‍ റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മെസ്സി എന്നോട് വായടക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ മെസ്സിയോട് വായടക്കാന്‍ ആവശ്യപ്പെട്ടു-ടിറ്റെ പറഞ്ഞു. എന്നാല്‍ ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ടിറ്റെ മത്സരശേഷം പറഞ്ഞു.

Comments are closed.