ഹലാമി ടണലില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരന്‍ കാര്‍ ഇടിച്ചു മരിച്ചു

അബുദാബി: അല്‍ഐനിലെ ഹലാമി ടണലില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഡ്രൈവര്‍ അശ്രദ്ധമായി ഓടിച്ച വാഹനം ഇടിച്ച് അബുദാബിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അലി സഈദ് ഖര്‍ബഷ് അല്‍ സാദി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചതെന്ന് അബുദാബി പൊലീസ് പറഞ്ഞു.

ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പുതന്നെ അദ്ദേഹം മരിക്കുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹം ഖബറടക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ജനാവലിയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉദ്യോഗസ്ഥന്റെ കുടുംബത്തോട് അബുദാബി പൊലീസ് അനുശോചനം അറിയിക്കുകയും ചെയ്തു.

Comments are closed.