മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ശുദ്ധിസേനാ അംഗങ്ങള്‍ ശബരിമലയില്‍

പമ്പ: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 900 ശുദ്ധിസേനാ അംഗങ്ങള്‍ എത്തി. ശബരിമല പമ്പ നിലക്കല്‍ പന്തളം ഏരുമേലി എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യാമാണ്.

എല്ലാ അംഗങ്ങളുടെ പേരിലും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. സേന പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാകളക്ടര്‍ നിര്‍വ്വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇവരുടെ കൂലിവര്‍ദ്ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.

മകരവിളക്ക് കഴിഞ്ഞ് ശുചികരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമെ ഇവര്‍ ഇനി ഇവര്‍ നാട്ടിലേക്ക് മടങ്ങുകയുള്ളു. 1995 മുതല്‍ ഈ നീലക്കുപ്പായക്കാരാണ് ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ഷകര്‍ മുതല്‍ ബിരുദധാരികള്‍ വരെ ശബരിമല സാനിറ്റേഷന്‍ സോസൈറ്റി എന്ന എസ്എസ്എസിലുണ്ട്.

Comments are closed.