തിരുവല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയിലായി

തിരുവനന്തപുരം : തിരുവല്ലത്ത് ഞായറാഴ്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയുടെ സഹോദരനായ കുപ്രസിദ്ധ ഗുണ്ടയായ തിരുവല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പോലീസ് വ്യകത്മാക്കുന്നു.

Comments are closed.