വിദേശത്ത് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ രണ്ടു പേരെ അറസ്റ്റില്‍

കായംകുളം: ഉദ്യോഗാര്‍ഥികളില്‍ നിന്നും ബയോഡേറ്റയും പാസ്പോര്‍ട്ടിന്റെ പകര്‍പ്പും വാങ്ങി പണം കൈപ്പറ്റി വിദേശത്ത് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ഒരു ഹോട്ടലില്‍ മുറിയെടുത്ത് റിക്രൂട്ട്മെന്റ് നടത്തുമ്പോഴാണ് പോലീസ് മേധാവി കെ.എം.ടോമിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ: കെ.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉലവനത്തറയില്‍ മുഹ്സിന്‍(34), തിരുവനന്തപുരം മുക്കുവന്‍കോട് മുസമ്മില്‍ താജുദീന്‍(49) എന്നിവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ നിന്നും വ്യാജ റിക്രൂട്ട്മെന്റ് സംബന്ധമായ രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. എസ്.ഐ: പ്രസാദ്, എ.എസ്.ഐ: യേശുദാസ്, സി.പി.ഒമാരായ ഷാജിമോന്‍, ബിജുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments are closed.