ഭാര്യയുടെ രണ്ടാം വിവാഹം കുടുംബ കോടതി തടഞ്ഞു

തലശ്ശേരി: ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഭാര്യയുടെ രണ്ടാം വിവാഹം കുടുംബ കോടതി തടഞ്ഞു. കണ്ണൂര്‍ കണ്ണാടി പറമ്പിലെ കൃഷ്ണദാസ് നിലയത്തില്‍ കെ കൃഷ്ണദാസ് അഡ്വ.വി.ജയകൃഷ്ണന്‍ മുഖേന നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ജില്ലാ ജഡ്ജ് ശങ്കരന്‍ നായര്‍ താത്കാലികമായി തടഞ്ഞത്.

വിദേശത്തായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് ഭാര്യ ആംബുലന്‍സ് ഡ്രൈവറായ രാജേഷിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചതെന്നും താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെയാണ് ഭാര്യ രണ്ടാം വിവാഹത്തിനൊരുങ്ങിയതെന്നും ഹരജിയില്‍ പറയുകയാണ്.

കൂടാതെ പോലീസ് സ്റ്റേഷനിലും കൃഷ്ണദാസ് പരാതി നല്‍കിയിരിക്കുകയാണ്. 2004ല്‍ ഫെബ്രുവരിയിലാണ് കൃഷ്ണദാസ് നിട്ടൂര്‍ തെരുവിലെ ഗംഗയില്‍ രേഷ്മയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ 14 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.

Comments are closed.