ദില്ലിയില്‍ അന്തരീക്ഷ മലിനീകരണതോത് അതിതീവ്ര അവസ്ഥയില്‍ നിന്ന് മോശം അവസ്ഥയിലേക്കെത്തി

ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണതോത് അതിതീവ്ര അവസ്ഥയില്‍ നിന്ന് മോശം അവസ്ഥയിലേക്കെത്തി. കേന്ദ്രസര്‍ക്കാരിന്റെ വായുമലീനീകരണതോത് അളക്കുന്ന സഫര്‍ ആപ്പ് പ്രകാരം 365 ആണ് നഗരത്തിലെ ശരാശരി വായുമലിനീകരണതോത്.

അഞ്ച് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ദില്ലിയുടെ സമീപപട്ടണമായ ഗാസിയാബാദില്‍ മലിനീകരണതോത് ഉയര്‍ന്ന് തന്നെ തുടരുകയാണ്. നഗരത്തില്‍ നടപ്പാക്കിയ ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണ കാര്യത്തില്‍ നാളെ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതാണ്. കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ തോത് വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കരുതുന്നത്.

Comments are closed.