കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ച് കൃത്രിമം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പില്‍ കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായുമാണ് റിപ്പോര്‍ട്ട്. 2017 ജൂണ്‍ ഒന്നു മുതല്‍ നടന്ന തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ഒരു പരീക്ഷയുടെ മോഡറേഷന്‍ പലതവണ തിരുത്തുകയായിരുന്നു. സര്‍വകലാശാല നിയോഗിച്ച സമിതിയുടെ അന്വേഷണം നാളെ തുടങ്ങുന്നതിനായി വിദഗ്ധരടങ്ങുന്ന മൂന്നംഗസമിതി ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യുകയുമാണ്.

Comments are closed.