കാളിദാസ് ജയറാം നായകനായ പുതിയ ചിത്രവുമായി എബ്രിഡ് ഷൈന്‍

കാളിദാസ് ജയറാം നായകനായ ആക്ഷന് പ്രാധാന്യമുള്ള ‘ദി കുങ്ഫു മാസ്റ്റര്‍’ എന്ന പുതിയ ചിത്രവുമായി എബ്രിഡ് ഷൈന്‍. ഹിമാലയന്‍ താഴ്വരകളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. പൂമരത്തിലെ നായിക നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക. പുതുമുഖം ജിജി സ്‌കറിയ നായകനും.

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ഛായാഗ്രഹണം . ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറം നിര്‍മ്മിക്കുന്ന ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലെത്തുന്നതാണ്. ഒരു ഫിസ്റ്റ് ഫൈറ്റ് (മുഷ്ടിയുദ്ധം) ചിത്രമാണ് കുങ്ഫു മാസ്റ്ററെന്ന് എബ്രിഡ് ഷൈന്‍ പറയുകയാണ്.

Comments are closed.