കേരളത്തിലും പബ് ബിയറിന് സാദ്ധ്യത തെളിയുന്നു

തിരുവനന്തപുരം: കേരളത്തിലും പബ് ബിയറിന് സാദ്ധ്യതയാകുന്നു. മദ്രാസ്, മുംബയ് തുടങ്ങിയ നഗരങ്ങളിലും പബുകള്‍ വ്യാപകമായുണ്ട്. കൂടാതെ ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ബിയര്‍പബുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ കെ.ആര്‍.ഗൗരിഅമ്മ എക്‌സൈസ് മന്ത്രിയായിരിക്കെ ബിയര്‍ പബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം പിന്‍മാറി.

പബുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അബ്കാരി ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. കെ.ടി.ഡി.സിക്കും ബിവറേജസ് കോര്‍പറേഷനുമാണ് ഇതിന് അനുമതി ഉള്ളത്. കെ.ടി.ഡി.സി യുമായി സംയുക്തസംരംഭത്തില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ഹതയുണ്ട്. 50,000 രൂപയാണ് ലൈസന്‍സ് ഫീ.മൈക്രോ ബ്രുവറി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യം കാട്ടി ചില സ്റ്റാര്‍ ഹോട്ടലുകള്‍ നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

അതേസമയം ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം, ഐ.ടി മേഖലകളുടെ വികസനത്തിന് പബ് ബിയറിനെക്കുറിച്ച് സൂചന നല്‍കിയത്.മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നിസാന്‍ അടക്കമുള്ള വിദേശ കമ്പനികളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ ബിയര്‍ പബുകളുടെ സാദ്ധ്യത ആലോചിച്ചിരുന്നു.

Comments are closed.