വി കെ പ്രശാന്ത് എംഎല്‍എയെ മന്ത്രി കടകംപള്ളി വെട്ടിനിരത്തിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് വട്ടിയൂര്‍കാവിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച വി.കെ. പ്രശാന്ത് എംഎല്‍എയെ ആയിരുന്നു. എന്നാല്‍ പിന്നീട് വി.കെ. പ്രശാന്തിന് പകരം കാട്ടാക്കട എംഎല്‍എ ഐബി സതീഷിനെയാണ് താലൂക്ക് ഉദ്ഘാടകനായി എത്തിച്ചത്.

തുടര്‍ന്ന് വി കെ പ്രശാന്ത് എംഎല്‍എയെ മന്ത്രി കടകംപള്ളി വെട്ടിനിരത്തിയെന്നും അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതിന് പിന്നില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടല് ഉണ്ടായെന്നും ആരോപണങ്ങളുയര്‍ന്നിരിക്കുകയാണ്. ഉദ്ഘാടകന്‍ മാറിയതിനെത്തുടര്‍ന്ന് പുതിയ ഉദ്ഘാടകന്റെ പേരും ചിത്രം അടങ്ങുന്ന മറ്റൊരു നോട്ടീസും സംഘാടകര്‍ ഇറക്കിയിരുന്നു.

രണ്ട് നോട്ടീസുകളുടെയും മുന്‍പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎമ്മിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. എന്നാല്‍ വാര്‍ത്ത അസംബന്ധമാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ അസൗകര്യമറിയിച്ചപ്പോള്‍ അവര്‍ മറ്റൊരു ഉദ്ഘാടകനെ നിയോഗിക്കുകയായിരുന്നെന്നും പ്രശാന്ത് മറുപടി പറഞ്ഞു.

Comments are closed.