അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതു തടയാന്‍ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം വന്നതോടെ ചെലവു വെട്ടിക്കുറയ്ക്കാനും കൂടുതല്‍ വരുമാനമാര്‍ഗങ്ങള്‍ തേടാനും അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതു തടയാനും നടപടികളിമായി സര്‍ക്കാര്‍.

ട്രഷറി നിയന്ത്രണം കാരണം ബാക്കിയുള്ള 23,000 കോടി രൂപ എങ്ങനെ ചെലവിടണമെന്നറിയാതിരിക്കുകയാണ് വിവിധ വകുപ്പുകള്‍. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി ജപ്തി നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാര്‍ക്കു റവന്യു സെക്രട്ടറി നിര്‍ദേശം നല്‍കി.

ചെലവു ചുരുക്കലിന്റെ ഭാഗമായി പദ്ധതികളില്‍ 30% വെട്ടിക്കുറയ്ക്കും. തുടങ്ങാത്തവ ഒഴിവാക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലര മാസം മാത്രം ബാക്കിയിരിക്കെ, പദ്ധതി വിഹിതത്തില്‍ 40% മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

Comments are closed.