ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി ഹിന്ദി സീരിയല്‍ താരം

മുംബൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന് കഹാനി ഘര്‍ ഘര്‍ കി, നാച്ച് ബാലിയെ തുടങ്ങിയ പ്രശസ്ത ഷോകളിലൂടെയും നിരവധി സീരിയലുകളിലൂടെയും താരമായ നടി പരാതിയുമായി എത്തി. മുംബൈ സ്വദേശിനിയാണ് താരം.

താന്‍ ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് അറിയിച്ചതിനാലാണ് പരാതി നല്‍കിയതെന്നും പ്രതിയുടെ കുടുംബത്തിന് സംഭവങ്ങള്‍ അറിയാമെന്നും എന്നാല്‍ അവര്‍ മൗനം പാലിക്കുകയാണെന്നും നടി ആരോപിച്ചു.

താരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റും നിരവധി ഷോകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ നടിയുടെ പരാതിക്ക് പിന്നാലെ പ്രതി ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Comments are closed.