ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേര് ‘അഗ്രവന്‍’ എന്ന് മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റുകയും ചരിത്രപ്രധാന്യമുള്ള മുഗുള്‍ സരായ് റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവവായ ദീനദയാല്‍ ഉപധ്യായയുടെ പേര് നല്‍കുകയും ചെയ്തതിനു പിന്നാലെ ആഗ്ര ജില്ലയുടെ പേര് ‘അഗ്രവന്‍’ എന്ന് മാറ്റാനൊരുങ്ങുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

പേരിന്റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനായി പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടിയിരിക്കുകയാണ്. ഈ സ്ഥലം നേരത്തെ അഗ്രവന്‍ എന്ന പേരിലാരുന്നുവെന്നും പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേയ്ക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കുമെന്നുമാണ് ചരിത്രകാരന്മാരോടും വിദഗ്ധരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഇപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പരിശോധിക്കുകയാണ്.

Comments are closed.