ക്രിക്കറ്റില്‍ പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് അക്തര്‍

സമകാലീന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാനെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍ ട്വിറ്ററില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ടീമില്‍ കളിച്ചതില്‍ വസീം അക്രമാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നും അക്രമണോത്സുക നായകന്‍മാരില്‍ സൗരവ് ഗാംഗുലിയാണ് കേമനെന്നും കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയതാണ് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിലയേറിയ വിക്കറ്റെന്നും അക്തര്‍ പറയുന്നു.

ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വല്ലപ്പോഴും മാത്രം ബൗള്‍ ചെയ്തിരുന്ന കോലിയെ മികച്ച ബൗളറായി അക്തര്‍ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നീട് അക്തര്‍ ഈ മറുപടി മാറ്റിയിരുന്നു.

Comments are closed.