കാലിഫോര്‍ണിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ക്കു നേരെ വെടിവയ്പ്പ്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഫ്രെസ്‌കോയില്‍ പ്രദേശിക സമയം ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു.

പത്തുപേര്‍ക്കാണ് വെടിയേറ്റതെന്നും മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരുടെ നില മെച്ചപ്പെട്ടതായും ഫ്രെസ്‌കോ ഡെപ്യുട്ടി പോലീസ് ചീഫ് മൈക്കിള്‍ റീഡ് വ്യക്തമാക്കി. ഞായറാഴ്ച ഫ്രെസ്‌കോയില്‍ നടന്ന രണ്ടാമത്തെ വെടിവയ്പായിരുന്നു. കൂടാതെ 25നും 35നും മധ്യേ പ്രായമുള്ള ഏഷ്യക്കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Comments are closed.