ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യ മണിക്കൂറില്‍ 185 പോയിന്റ് ഉയര്‍ന്ന് 40,500 ന് മുകളിലാവുകയും നിഫ്റ്റി രാവിലെ 50 പോയിന്റ് ഉയര്‍ന്ന് 11, 946 എന്ന നിലയിലായി.

നിഫ്റ്റിയില്‍ ഭാരത് പെട്രോളിയം, ഭാരതി എയര്‍ടെല്‍, എസ്ബിഐ, സീ എന്റര്‍ടെയ്ന്‍മെന്റ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ 1.04 മുതല്‍ 3.07 ശതമാനം ഉയരത്തിലാണിപ്പോള്‍. ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്‌ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Comments are closed.