മരട് ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്നെന്ന പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍കിടെക്റ്റ് കെ സി ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു.

മരടിലെ ഫ്‌ലാറ്റ് നിര്‍മാതാവും ആല്‍ഫ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറുമായ പോള്‍ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്ന് 11 മണിക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി ചര്‍ച്ച നടത്തും.

ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തില്‍ പങ്കെടുക്കുകയാണ്. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനം. ഫ്‌ലാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതിയും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നുണ്ട്.

Comments are closed.