ഹിരോഷിമയെക്കാള്‍ 17 മടങ്ങ് പ്രഹരശേഷിയുള്ളതായിരുന്നു ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണം : ഇസ്രോ

ന്യൂഡല്‍ഹി: ഹിരോഷിമയെക്കാള്‍ 17 മടങ്ങ് പ്രഹരശേഷിയുള്ളതായിരുന്നു ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണമെന്ന് ഇസ്രോ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുറത്തുവന്നു. ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 17 മടങ്ങ് അതിപ്രഹരശേഷി ഏറിയതെന്ന് മൂന്നംഗ ഗവേഷക സംഘമാണ് പഠനം നടത്തിയിരിക്കുന്നത്.

ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2 ന്റെ വിവരങ്ങള്‍ ഉപയോഗിച്ച് കെഎം ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എഎസ് രാജവാത് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ 1945 ല്‍ ഹിരോഷിമയിലെ സ്ഫോടനത്തില്‍ 15 ടണ്‍ സ്ഫോടക വസ്തുക്കളും എന്നാല്‍ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തില്‍ 245 മുതല്‍ 271 ടണ്‍ വരെ സ്ഫോടക വസ്തുക്കളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് കണക്ക്.

സാറ്റലൈറ്റ് ചിത്രങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ പരീക്ഷണം നടത്തിയ മൗണ്ട് മണ്‍ടാപ് എന്ന പര്‍വത ശിഖരത്തിന്റെ മേല്‍ത്തട്ട് വന്‍തോതില്‍ തകര്‍ന്നതായാണ് പഠനത്തില്‍ മനസിലാകുന്നത്.

Comments are closed.