യു.എ.പി.എ ചുമത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. പൊലീസാണ് കേസെടുത്തതെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തെങ്കിലും നേതാക്കള്‍ അംഗീകരിച്ചിരുന്നില്ല.

യു.എ.പി.എ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സര്‍ക്കാരായാലും പൊലീസായാലും യു.എ.പി.എ തിരുത്തണമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ യു.എ.പി.എ ഒഴിവാക്കാനുള്ള ഇടപെടല്‍ നടത്താനുമാണ് ആവശ്യം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ കൊണ്ടുവന്നത് മുതല്‍ ഇത് കരിനിയമമെന്നതാണെന്നും ഈ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയതെന്നും പറഞ്ഞു.

Comments are closed.