ലക്‌സംബര്‍ഗിനെ കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് യോഗ്യത നേടി

മിലാന്‍: ലക്‌സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് യോഗ്യത നേടി. 39ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നേറിയത്. നാലു മിനിറ്റ് മാത്രം ശേഷിക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി.

യൂറോകപ്പിന് യോഗ്യത നേടുന്ന 17-ാമത്തെ ടീമാണ് പോര്‍ച്ചുഗല്‍. 2020 ജൂണ്‍ 12 മുതല്‍ റോമിലാണ് യൂറോ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ലോകചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ഇതിനോടകം യൂറോകപ്പിന് യോഗ്യത നേടിയവരാണ്.

Comments are closed.