സുപ്രീംകോടതിയുടെ 47ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ഇന്ന് ചുമതലയേല്‍ക്കുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് പദവയില്‍ നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്നലെ വിരമിച്ചതോടെ സുപ്രീംകോടതിയുടെ 47ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ഇന്ന് ചുമതലയേല്‍ക്കുന്നു. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.

2021 ഏപ്രില്‍ 23വരെയാണ് കാലാവധിയുള്ളത്. ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളും മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിശാലബെഞ്ച് രൂപീകരിക്കലും അയോദ്ധ്യ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചതുമായ കേസുകളാണ് ബോബ്‌ഡെയ്ക്ക് മുന്നിലുള്ളത്.

Comments are closed.