കേരള സര്‍വകലാശാല മോഡറേഷന്‍ തിരിമറിയിലൂടെ നല്‍കിയ അധിക മാര്‍ക്ക് റദ്ദാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ 2016 മുതല്‍ 2019 വരെ നടത്തിയ ബി.എ, ബി.എസ്.സി പരീക്ഷകളില്‍ നടന്ന മോഡറേഷന്‍ തിരിമറിയിലൂടെ നല്‍കിയ അധിക മാര്‍ക്ക് റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. 16 പരീക്ഷകള്‍ നടന്നതില്‍ 12 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഒരു പരീക്ഷയുടെ മോഡറേഷന്‍ മാര്‍ക്ക് ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥ

മിക അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ നിശ്ചയിച്ച മോഡറേഷനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതിനാല്‍ അധിക മാര്‍ക്ക് നേടിയവരുടെ മാര്‍ക്ക് ലിസ്റ്റും റദ്ദാക്കും.

മാര്‍ക്ക് തട്ടിപ്പില്‍ പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊപ്പം പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടി സോഫ്റ്റ്വെയറില്‍ അപാകതയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് വിശദമായ പരിശോധന നടക്കുന്നതാണ്.

Comments are closed.