ഒക്ലഹോമയില്‍ വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍   : അമേരിക്കയിലെ ഒക്ലഹോമയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്. വാഹനത്തിനു സമീപത്തേക്ക് ചെന്ന് അക്രമി ഉള്ളിലിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

രണ്ടു പേര്‍ വാഹനത്തിനുള്ളിലും ഒരാള്‍ പുറത്തുമാണ് വെടിയേറ്റു കിടന്നത്. എന്നാല്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുനിന്ന് ഒരു കൈത്തോക്കും കണ്ടെത്തിയിരുന്നു. ഓഗസ്റ്റില്‍ ടെക്സസിലെ എല്‍ പാസോയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ 22 പേരും ജൂലായില്‍ മിസിസ്സിപ്പിയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഒരു ജീവനക്കാരന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു.

Comments are closed.