കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വൈസ് ചാന്‍സലറെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് വിളിക്കുകയും എന്താണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്നും മാര്‍ക്ക് തട്ടിപ്പില്‍ എന്തൊക്കെ നടപടികളെടുത്തെന്നും ചോദിച്ചു.

എന്നാല്‍ ഗവര്‍ണര്‍ സാങ്കേതിക സമിതിയുടെയും ആഭ്യന്തര സമിതിയുടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയെന്നും വി.സി പറഞ്ഞു. പത്തുമിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ വി.സിയുടെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍, പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമടക്കം സര്‍വകലാശാലയുടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും പിഴവുകള്‍ ഒഴിവാക്കണമെന്നും കടുത്ത തുടര്‍നടപടികളുണ്ടാവണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം സര്‍വകലാശാലയ്ക്ക് പുറമെ നിന്നുള്ള ഐ.ടി സംഘം ഇ.എസ് സെക്ഷനിലെ വിവാദ സോഫ്റ്റ്വെയറിലെ മുഴുവന്‍ ഡേറ്റയും സര്‍വകലാശാല സീല്‍ ചെയ്തു. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിറുത്തി. കമ്പ്യൂട്ടറുകള്‍ സീല്‍ ചെയ്ത് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയതായി വി.സി ഡോ. വി.പി. മഹാദേവന്‍ പിള്ള വ്യകത്മാക്കി.

2016 നവംബര്‍19ന് സോഫ്റ്റ്വെയറിലെ പിഴവുകളെക്കുറിച്ച് പരീക്ഷാ കണ്‍ട്രോളര്‍ വി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു 2017 ഫെബ്രുവരി 8ന് വി.സിയുടെ ഉത്തരവ്. എന്നാല്‍ സോഫ്റ്റ്വെയറിലെ പിശക് പരിഹരിക്കണമെന്ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ ഇറക്കിയ ഉത്തരവ് കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ വിനോദ് ചന്ദ്രന്‍ പൂഴ്ത്തിയതായി അന്വഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ വിനോദ്ചന്ദ്രന്‍ പിശക് മാറ്റാന്‍ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വി.സി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കി. ഡയറക്ടര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം.

Comments are closed.