കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ്

കൊല്ലം: സിറ്റി പോലീസിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നത്. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായാണ് കൊല്ലം ജില്ലാ പോലീസ്‍ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നത് .

കൊല്ലം എ. ആർ ക്യാമ്പിൽ വച്ച് ബുധനാഴ്ച രാവിലെ 8 മണി മുതൽ 1 മണിവരെ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പരിശോധന നടത്തും. ശസ്‌ത്രക്രിയ അവശ്യമായവർക്ക് അരവിന്ദ് ഹോസ്പിറ്റലിൽ വച്ച് നടത്തുന്നതാണ്.കണ്ണട അവശ്യമായവർക്ക് ആദായകരമായ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പർ:9447993252,0474 2742970

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.