പമ്പയിലേയ്ക്ക് ചെറുവാഹനങ്ങള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി : പമ്പ, ഹില്‍ടോപ്പ് മേഖലകളെല്ലാം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന നിലയിലാണെന്നതിനാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയവരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്.

പമ്പയിലേയ്ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും നിലയ്ക്കല്‍-പമ്പ റൂട്ടിലെ വാഹന നിയന്ത്രണത്തിനുള്ള അധികാരം പോലീസിന് ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ പ്രസ്താവന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടേ എന്നുമാണ് കോടതി അറിയിച്ചത്. തുടര്‍ന്ന് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രസന്ന കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്നും പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും അനധികൃതമായി പാര്‍ക്കിങ് നടത്തിയാല്‍ പോലീസിന് നടപടിയെടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Comments are closed.