സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലൂയിസ് എന്റിക്കെ വീണ്ടും തിരിച്ചെത്തുന്നു

മാഡ്രിഡ്: മകളുടെ അസുഖത്തെത്തുടര്‍ന്ന് ജൂണില്‍ സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക പദവി രാജിവെച്ച ലൂയിസ് എന്റിക്കെ വീണ്ടും സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി തിരിച്ചെത്തുന്നു. മജ്ജയിലെ ക്യാന്‍സറിന് ചികിത്സയിലായിരുന്ന എന്റിക്കെയുടെ ഒമ്പതു വയസുകാരി മകള്‍ ക്‌സാന മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു.

എന്റിക്കെയുടെ ഒഴിവില്‍ സഹപരിശീലകനായിരുന്ന റോബര്‍ട്ട് മൊറേനോ ആണ് യൂറോ യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിനെ പരിശീലിപ്പിച്ചത്. എന്റിക്കെ തിരിച്ചുവന്നാല്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് എന്റിക്കെക്കായി സ്ഥാനം ഒഴിയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മൊറേനൊ പറഞ്ഞിരുന്നു. എന്റിക്കെയ്ക്ക് കീഴില്‍ സഹപരിശീലകനായിരുന്നെങ്കിലും ഇനി മൊറേനോ സഹപരിശീലകനായി തുടരില്ലെന്നാണ് വിവരം.

Comments are closed.