കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചനിലയില്‍

കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ ഇന്നു രാവിലെ പ്രവര്‍ത്തകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണ്‍മാനില്ല.

അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിലെ മുകള്‍ നിലയിലെ ഹാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Comments are closed.