മുഹമ്മദ് ഗോറിയുടെ ചതിയോട് ബിജെപിയെ ഉപമിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അധിനിവേശം നടത്തി പല തവണ തോല്‍പ്പിച്ചിട്ടും ജീവനോടെ സ്വതന്ത്രനാക്കിയ മുഹമ്മദ് ഗോറി പിന്നീട് പൃഥ്വിരാജ് ചൗഹാനെ തോല്‍പ്പിച്ചപ്പോള്‍ കൊലപ്പെടുത്തിയതിനോട് ബിജെപിയെ ഉപമിച്ച് ശിവസേന മുഖപത്രത്തില്‍ മുഖക്കുറിപ്പ് എഴുതി.

മഹാരാഷ്ട്രയില്‍ കാലു കുത്താനും വേരുറപ്പിക്കാനും ബിജെപിയെ സഹായിച്ചത് ശിവസേനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ തങ്ങളെ വെല്ലുവിളിക്കുയാണെന്ന് ശിവസേന പറയുന്നു.

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉണ്ടാക്കാന്‍ ശിവസേന സഹായിക്കുമ്പോള്‍ ബിജെപിയുടെ നേതാക്കള്‍ കുട്ടികളായിരുന്നെന്നും ഇത്തവണ രണ്ടു പാര്‍ട്ടികളും സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ 288 അംഗ നിയമസഭയില്‍ 161 സീറ്റുകളില്‍ എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ തട്ടി സഖ്യം അലസിപ്പിരിയുകയും പരസ്പരം ആക്രമിക്കുകയുമാണെന്നും ശക്തമായ വിമര്‍ശനമാണ് മുഖക്കുറിപ്പില്‍ നടത്തിയത്.

” ഇന്ത്യയിലെ ഇസ്ളാമിക ഭരണകാലത്തിന് തുടക്കമിട്ട ഗോറിലെ മുഹമ്മദിനെ പല തവണ ഹിന്ദു രാജാവ് പൃഥ്വിരാജ് ചൗഹാന്‍ പരാജയപ്പെടുത്തി. തോല്‍പ്പിച്ച ശേഷം പല തവണയും സ്വതന്ത്രനാക്കി വിടുകയും ചെയ്തു. എന്നാല്‍ പിന്നീട് കടന്നുകയറ്റക്കാരന്‍ ജയിച്ചപ്പോള്‍ പല തവണ തന്നെ സ്വതന്ത്രനാക്കിയ പൃഥ്വിരാജിനെ വധിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന ഇതുപോലെ പലപ്പോഴും ചിലരെ വിട്ടുകളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പിന്നില്‍ നിന്നും കുത്തുകയാണ്.” സാംന വ്യക്തമാക്കുന്നു.

Comments are closed.