മകളുടെ പ്രണയത്തോടുള്ള എതിര്‍പ്പ് 40കാരിയായ അമ്മയെ കൊലപാതകത്തിലെത്തിച്ചു

മുംബൈ: ദക്ഷിണ മുംബൈയിലെ പിദോണിയില്‍ ഞായറാഴ്ച രാത്രി മകളുടെ പ്രണയത്തോടുള്ള എതിര്‍പ്പും അവള്‍ കാമുകനൊപ്പം ഒളിച്ചോടുമോ എന്ന ആശങ്കയും 40കാരിയായ അമ്മയെ കൊലപാതകത്തിലെത്തിച്ചു.

മകളുടെ പ്രണയം അംഗീകരിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയുമായി വഴക്കിട്ട് മകള്‍ വസ്ത്രങ്ങള്‍ ബാഗില്‍ എടുത്തുവച്ചതോടെ കാമുകനൊപ്പം അവള്‍ വീടുവിട്ടുപോകുമെന്ന് ആശങ്കപ്പെട്ട അമ്മ 23കാരിയായ മകള്‍ നിര്‍മ്മല അശോക് വഗേലയെ അമ്മ പി.വഗേല (40) ദുപ്പട്ട കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കുറ്റസമ്മതവും അമ്മ നടത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായും പോലീസ് വ്യക്തമാക്കി.

Comments are closed.