കൊച്ചിയില്‍ ഗുണ്ടാത്തലവനെ ശിഷ്യന്മാര്‍ വെട്ടിനുറുക്കി കൊലപ്പെടുത്തി;അത്താണി കൊലപാതകത്തില്‍ വടിവാള്‍ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികള്‍ റിമാന്‍ഡില്‍

കൊച്ചി : കൊച്ചിയില്‍ ഗുണ്ടാത്തലവനെ നടുറോഡില്‍ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ‘ഗില്ലാപ്പി’ എന്ന് വിളിക്കുന്ന ബിനോയിയെയാണ് (40) അതിക്രൂരമായ കൊലപ്പെടുത്തിയത്.

എ.വി. ജോര്‍ജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ മൂന്നുവര്‍ഷം മുൻപ് ഇയാളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗില്ലാപ്പിയുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന ‘അത്താണി ബോയ്സ്’ എന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.

അധോലോകത്തിലേക്ക് ശിഷ്യന്‍മാരെ കൈപിടിച്ച്‌ ആനയിച്ച ഗുരുവിനെയാണ് 50 വെട്ടില്‍ ശിക്ഷ്യന്‍മാര്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ശേഷവും പകയടങ്ങാത്ത സംഘം മൃതശരീരം വെട്ടിനുറുക്കിയതായി ദൃക്സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എട്ടരയോടെ ദേശീയപാതയില്‍ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് അക്രമണം. സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെല്ലാം സംഭവസ്ഥലത്ത് നിന്ന് ഓടിമാറി.

അത്താണി ബോയ്സില്‍ കുറച്ചുനാളുകളായി ഭിന്നതയുണ്ടായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിനോയി നെടുമ്ബാശേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്.

റൂറല്‍ ജില്ലയില്‍ അങ്കമാലി, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനകളിലായി ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം, കൊലപാതകശ്രമം, സംഘംചേര്‍ന്ന് കവര്‍ച്ച, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇയാള്‍ക്കെതിരെ കേസുണ്ട്. ബിനുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട അഞ്ചു പേരാണ് പിടിയിലായത്.

കേസിലെ മുഖ്യ പ്രതിയായ വിനുവും മൂക്കന്നൂര്‍ തിരുവിലാംകുന്ന് സ്വദേശികളും ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല. ഇവരെക്കുറിച്ച്‌ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഊര്‍ജ്ജിത നീക്കങ്ങള്‍ നടത്തിവരികയാണെന്നും ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.