സ്ത്രീയോട് അപമരിയാദയായി പെരുമാറിയ ഓസ്ട്രേലിയന്‍ സ്വദേശിയെ ഗ്രാമീണര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ സ്ത്രീയോട് അപമരിയാദയായി പെരുമാറിയതിന് ഓസ്ട്രേലിയന്‍ സ്വദേശിയെ ഗ്രാമീണര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകത്തിലെ ബാഗ്ലാകോട്ടില്‍ നിന്നും ബഡാമിയിലേക്ക് ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ഓസ്ട്രേലിയന്‍ സ്വദേശി ജെയിംസ് വില്യം ഗ്രാമീണയായ സ്ത്രീയോട് അപമരിയാദയായി പെരുമാറുകയായിരുന്നു.

എന്നാല്‍ വഴിയില്‍ മറ്റൊരു ഗ്രാമത്തില്‍ ഇയാള്‍ക്ക് ഇറങ്ങേണ്ടിവന്നു. അമിതമായി മദ്യപിച്ച ഇയാള്‍ പ്രദേശവാസിയായ സ്ത്രീയോട് അപമരിയാദയായി പെരുമാറുകയുമായിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് ഡിഎസ്പി വ്യക്തമാക്കി. പരിക്കേറ്റ ഇയാളെ ബാഗ്ലാകോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.

Comments are closed.