ഗുജറാത്തില്‍ 2016നും 2018നും ഇടയില്‍ മദ്യപിച്ചുള്ള അപകടങ്ങളില്‍ 65% വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 2016നും 2018നും ഇടയില്‍ മദ്യപിച്ചുള്ള അപകടങ്ങളില്‍ 65% വര്‍ധനവുണ്ടായതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഒരു അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ല്‍ 106 മദ്യപിച്ച വാഹനാപകട കേസുകളാണ് ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2017ല്‍ ഇത് 65 മാത്രമായിരുന്നു. 2016ല്‍ 64ഉം. എന്നാല്‍ ദേശീയ തലത്തിലാകട്ടെ, 2016ല്‍ ഇത്തരം കേസുകള്‍ 14,894 ആയിരുന്നു. 2018ല്‍ 12,018 ആയി കുറഞ്ഞു. മദ്യനിരോധനം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തുന്നതെന്നും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ദ പറഞ്ഞു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളെ കുറിച്ചായിരുന്നു എം.പി ചോദിച്ചത്.

Comments are closed.