ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പെന്നാല്‍ ഇന്ത്യക്കാര്‍ക്കായുളള നറുക്കെടുപ്പെന്നാണ് ഗള്‍ഫിലെ സംസാരം. ഒരോ നറുക്കെടുപ്പിലും സമ്മാനം നേടുന്നവരുടെ പട്ടികയില്‍ ഒരു ഇന്ത്യകാരന്‍ എങ്കിലും ഉണ്ടാവും. ഇപ്പോഴും ദുബായ് വേള്‍ഡ് സെന്ററില്‍ നടന്ന എയര്‍ഷോയുടെ ഭാഗമായുളള നറുക്കെടുപ്പില്‍ ഏഴുകോടി രൂപയാണ് ഇന്ത്യക്കാരന്‍ നേടിയത്.

അബുദാബിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിയായ 48കാരന്‍ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസിനാണ് ഒന്നാം സമ്മാനം. 316 സീരീസിലുളള 0666 എന്ന ടിക്കറ്റാണ് സമ്മാനര്‍ഹമായത്. അബുദാബിയില്‍ സ്വന്തമായി സോഫ്റ്റ്വെയര്‍ കമ്പനി നടത്തുന്ന മാര്‍ട്ടിസ് സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭാഗ്യനമ്പരാണ് 666. സമ്മാനത്തുകയില്‍ പത്തുശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ബാക്കി തുക മക്കളുടെ വിദ്യാഭ്യാസത്തിനും ചെലവിടുമെന്നും അദ്ദേഹം പറയുന്നു.

Comments are closed.