സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ഭരണസ്തംഭനത്തിലെത്തിക്കുമെന്നു സൂചന

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം പോലും തടഞ്ഞുവച്ചതിനാല്‍ സംസ്ഥാനത്തെ ഭരണസ്തംഭനത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. നികുതിപിരിവിനേക്കാള്‍ തട്ടിപ്പു തടയുകയാണ് സംസ്ഥാനത്തിന് നിലവില്‍ ചെയ്യാനാവുക.

എന്നാല്‍ ചെക്പോസ്റ്റുകള്‍ ഇല്ലാതായതും ഇ-ഫയലിങ് കാര്യക്ഷമമല്ലാത്തതും മൂലം വരുമാന വര്‍ദ്ധനവുണ്ടായില്ല. ദ്യം, വാഹനനികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന് കൂട്ടാനാവുക. മദ്യവില ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ധനവകുപ്പിന് മുന്നിലുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും പ്രതിസന്ധി മറികടക്കാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.

അടിസ്ഥാനവര്‍ഷ റിട്ടേണുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ വരുമാനവര്‍ധനയുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി കേന്ദ്രം ഡിസംബര്‍ 31 വരെയും ഈ വര്‍ഷത്തേത് മാര്‍ച്ച് 31 വരെയുമാണ് നീട്ടിയത്. ജി.എസ്.ടിയിലെ നഷ്ടപരിഹാരത്തുകയായി ഒക്ടോബറില്‍ നല്‍കേണ്ടിയിരുന്ന 1,600 കോടി രൂപ പിടിച്ചുവച്ചതും വായ്പാപരിധി വെട്ടിക്കുറച്ചതും.

വരുമാനം കുറയുമ്പോള്‍ പൊതുവിപണിയില്‍നിന്നു വായ്പയെടുത്തായിരുന്നു മറികടന്നിരുന്നത്. എന്നാല്‍ ആദ്യപാദം കഴിഞ്ഞശേഷം 6,500 കോടി രൂപയാണ് വായ്പപരിധിയില്‍നിന്നു വെട്ടിക്കുറച്ചത്. ജി.എസ്.ടി കേന്ദ്ര നികുതിയായതുകൊണ്ട് അതില്‍ പരിഷ്‌കാരം നടത്തി സംസ്ഥാനത്തിന് വരുമാനം കൂട്ടാനാകുകയുമില്ല. അടിസ്ഥാനവര്‍ഷ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയം ഇനി ഡിസംബറില്‍ റിട്ടേണുകള്‍ ലഭിച്ചു വിലയിരുത്തിയശേഷമേ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കൂ .

Comments are closed.