ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുന്നുവെന്നും നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ച കാലയളവില്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിലേക്കോ, കരാറുകാരനും രാഷ്ട്രീയക്കാരുമായുള്ള ഇടപാടുകളിലേക്കോ അന്വേഷണം നീങ്ങുന്നില്ലെന്നും സിഐടിയു നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന ആരോപിക്കുകയാണ്.

കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജലഅതോറിറ്റിയിലെ ഉന്നതരുടെ ഇടപെടലുകളാണെന്ന് ജീവനക്കാര്‍ പറയുന്നു. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രാഥമിക പരിശോധനയുടെ ഭാഗമായി തുടര്‍ച്ചയായി പൊട്ടലുണ്ടായ പൈപ്പിന്റെ സാമ്പിളുകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധന ഫലം കിട്ടിയില്ലെന്ന വിശദീകരണമാണ് വിജിലിന്‍സ് നല്‍കുന്നത്.

Comments are closed.