സൗദി അറേബ്യയിലെ റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കോഴിക്കോട്, ആലപ്പുഴ സ്വദേശികള്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ് കുട്ടി (44), ആലപ്പുഴ കായംകുളം പത്തിയൂര്‍ സ്വദേശി സുജിത് സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്.

അല്‍റയാനില്‍ ഒരു ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായിരുന്നു അഹമ്മദ് കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കള്‍: നിഹാല്‍ അബ്ദുല്ല, നിയാദ് അഹമ്മദ്. റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്നു മരിച്ച സുജിത് സുരേന്ദ്രന്‍. സുരേന്ദ്രന്‍ , സുധര്‍മ്മ ദമ്പതികളുടെ മകനാണ്. ഇരുവരുടേയും മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.

Comments are closed.