തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ചൊവാഴ്ചകളില്‍ അവധിയായിരുന്ന ആധാര്‍ സേവാ കേന്ദ്രങ്ങള്‍ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ജനനത്തീയതി തുടങ്ങിയവ നല്‍കുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളിലെത്താവുന്നതാണ്.

പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഒഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഫോട്ടോയും ബയോമെട്രിക് ഡേറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. അതേസമയം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കാനുള്ളത്.

Comments are closed.