ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ പിടിക്കാന്‍ ഹോട്ട് ചേസിംഗ് നടത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: മലപ്പുറം രണ്ടത്താണി ദേശീയ പാതയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്കിടിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഫ്ലിഹ് നല്‍കിയ ജാമ്യാപേക്ഷ അനുവദിച്ച ശേഷം മോട്ടോര്‍ വാഹന വകുപ്പിന് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.

അതിസാഹസികത കാരണം നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നംള ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടിക്കാന്‍ പിന്നാലെ പാഞ്ഞ് ഹോട്ട് ചേസിംഗ് നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വാഹന പരിശോധനയ്ക്ക് ഡിജിറ്റല്‍ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈല്‍

ഫോണ്‍ കാമറ, ഹാന്‍ഡി ക്യാം തുടങ്ങിയവ ഉപയോഗിക്കണം.

കൈകാണിച്ചിട്ടും നിറുത്തിയില്ലെങ്കില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ വയര്‍ലെസിലൂടെ കൈമാറി അടുത്ത പോയിന്റില്‍ പിടികൂടാം

നേരത്തേ അറിയിച്ചിട്ടുള്ള സ്ഥലങ്ങളിലും, കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ പരിശോധന നടത്താവൂ (2012 മാര്‍ച്ച് മൂന്നിലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍)

യാത്രക്കാരെ ചാടിവീണ് പിടികൂടുകയല്ല, സുരക്ഷാ ശീലങ്ങള്‍ പഠിപ്പിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം.

ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നിറുത്തുമെന്ന ധാരണയോടെ ട്രാഫിക് ഉദ്യോഗസ്ഥര്‍ റോഡിലേക്ക് ചാടരുത്. എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

Comments are closed.