കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നലെ തടസ്സപ്പെടുകയും തുടര്‍ന്ന് പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കുന്നതുമാണ്.

എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം നിലപാട് തുടരുകയാണ്. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത. സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.