തടി കുറക്കാന്‍ ഇനി പപ്പായ

ഡയറ്റും വ്യായാമവും എല്ലാം കൊണ്ടും തടി കുറക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇനി പപ്പായ കൊണ്ട് തടി കുറക്കാൻ സാധിക്കുന്നുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതാണ് ഒരുദിവസത്തെ ആദ്യ ഭക്ഷണം എന്ന് പറയുന്നത്. ഇത് ഒരു കാരണവശാലും ഒഴിവാക്കാൻ സാധിക്കാത്തതാണ്.

അതുകൊണ്ട് പപ്പായ ഡയറ്റ് എടുക്കുന്നവരും ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ആൽമണ്ട് മിൽക്ക് അല്ലെങ്കിൽ അല്‍പംഓട്സ് വാട്ടർ ആദ്യം കഴിക്കുക. അതിന് ശേഷം നല്ലതു പോലെ പഴുത്ത പപ്പായ സാലഡ് ആക്കി കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് ഇത്ശീലമാക്കാവുന്നതാണ്.

സാലഡ് ആണ് തയ്യാറാക്കേണ്ടത്. അതിന് വേണ്ടി തക്കാളി, ചീര, ഒലീവ്, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് ഒരു അടിപൊളി സാലഡ് തയ്യാറാക്കാൻ ശ്രമിക്കാവുന്നതാണ്. ഇതോടൊപ്പം അൽപം ചോറ് കൂടി ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും ചോറിന്‍റെ അളവ് വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണശേഷം അൽപം പപ്പായ ജ്യൂസ് കഴിക്കാൻ ശ്രദ്ധിക്കുക. അതിന് ശേഷം അൽപം ഉപ്പിട്ട് പച്ചക്കറികൾ വേവിച്ചതും കഴിക്കുക. ശേഷം അര ഗ്ലാസ്സ് പപ്പായ ജ്യൂസും കഴിക്കാവുന്നതാണ്.

അത്താഴത്തിന് അൽപം പച്ചക്കറികളും നാരങ്ങ വെള്ളവും ആദ്യം കഴിക്കണം. അതിന് ശേഷം ഒരു ബൗൾ നിറയെ പഴുത്ത പപ്പായ കഴിക്കാവുന്നതാണ്. പപ്പായ കഴിക്കുമ്പോൾ അൽപം തേനും കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കുക. വേണമെങ്കിൽ ഒരു ചപ്പാത്തിയും അൽപം ‌വെജിറ്റബിൾ സാലഡും ശീലമാക്കാവുന്നതാണ്.

ഈ ഡയറ്റ് കുറച്ച് ദിവസം തുടർന്നാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതായി ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്ന തരത്തിലേക്ക് ആരോഗ്യം എത്തുന്നു. വയറിനിരുഭാഗത്തും അടിഞ്ഞ് കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പുകൾ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പപ്പായ ഡയറ്റ് ശീലമാക്കാവുന്നതാണ്. ഇത് കൂടാതെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും പപ്പായ സഹായിക്കുന്നുണ്ട്.

ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആർത്തവസമയത്ത് സ്ത്രീകളിൽ ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പപ്പായ. ആർത്തവ സമയത്ത് പപ്പായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വയറു വേദനക്ക് പെട്ടെന്ന് പരിഹാരം നൽകുന്നു.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോൾ കുറക്കുകയും ഇതിലൂടെ ഹൃദയത്തിന് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Comments are closed.