സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനായി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം പാത്രിയര്‍ക്കിസ് ബാവ മസ്‌കത്തില്‍

മസ്‌കത്ത്: ആകമാന സുറിയാനി സഭയുടെ സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനായി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം പാത്രിയര്‍ക്കിസ് ബാവ മസ്‌കത്തിലെത്തി.

ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഗാല മാര്‍തോസ്സ് മുനി യാക്കോബായ ഓര്‍ത്തഡോസ് സിറിയന്‍ പള്ളിയില്‍ ആരംഭിക്കുന്ന സുന്നഹദോസില്‍ അമേരിക്ക, ലെബനന്‍, മലങ്കര, കാനായ, സിംഹാസനപള്ളികള്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള നാല്പപത്തി രണ്ടിലധികം മെത്രാപ്പോലീത്തമാര്‍ പങ്കെടുക്കുന്നതാണ്.

കേരളത്തില്‍ നിന്ന് യാക്കോബായ സഭയിലെ എല്ലാ മെത്രപ്പോലീത്താമാരും പങ്കെടുക്കുമെന്നും മാധ്യമവിഭാഗം വ്ക്തമാക്കിയിരുന്നു. രാത്രിയില്‍ സുന്നഹദോസ് അവസാനിക്കുകയും ചെയ്യും.

Comments are closed.