എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ച നടപടിയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനനന്തപുരം : എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ച നടപടിയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഡയസില്‍ കയറി പ്രതിഷേധിച്ച എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ചതില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കക്ഷിനേതാക്കളോട് ആലോചിക്കാതെയാണ് നടപടിയെടുത്തതെന്നും സ്പീക്കര്‍ കഴിഞ്ഞകാല നടപടികള്‍ മറക്കരുതെന്നും ഒ. രാജഗോപാല്‍ ബിജെപി പറഞ്ഞത് അനുസരിച്ചാണോ സ്പീക്കറുടെ നടപടിയെന്നത് വ്യക്തമാക്കണമെന്നും കക്ഷി നേതാക്കളുടെ യോഗത്തില്‍ രാജഗോപാല്‍ മാത്രമാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Comments are closed.