വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം

വയനാട്: വയനാട് സർവ്വജന സ്കൂളിലെ വിദ്യാർത്ഥിനി ക്ലാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ചു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ആണ് മരിച്ചത്‌. കുട്ടി കരഞ്ഞു കൊണ്ട് തന്നെ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതാണ് മരണം സംഭവിച്ചതെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു.

നാട്ടുകാരുടെ പരിശോധനയിൽ ക്ലാസ് മുറികളിൽ നിരവധി പൊത്തുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രകോപിതരായ രക്ഷകർത്താക്കളും നാട്ടുകാരും സ്കൂളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്കൂളിൽ പരിശോധനക്കായി എത്തിയ ഡി.ഇ. ഒ യുക്കെതിരെയും പ്രതിഷേധം. കുട്ടിയെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിച്ച സ്കൂൾ അദ്ധ്യാപകൻ ഷിജിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.